ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ചി​രി​യാ​ണ് മാ​യു​ന്ന​ത്; മാ​മു​ക്കോ​യ​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി

05:56 PM Apr 26, 2023 | Deepika.com
തിരുവനന്തപുരം: നാ​ട്ടു​ജീ​വി​ത​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​ത ഒ​പ്പി​യെ​ടു​ത്ത സ​വി​ശേ​ഷ​മാ​യ അ​ഭി​ന​യ​ശൈ​ലി​യു​ടെ ഉ​ട​മ​യാ​യി​രു​ന്നു മാ​മു​ക്കോ​യ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ഴി​ക്കോ​ട​ൻ ത​നി​മ​യു​ള്ള അ​ഭി​ന​യ​രീ​തി​യും സം​ഭാ​ഷ​ണ ചാ​തു​ര്യ​വും ന​ർ​മ്മ​ബോ​ധ​വും മാ​മു​ക്കോ​യ​യെ വ്യ​ത്യ​സ്ത​നാ​ക്കി​യെ​ന്നും അു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നാ​ട​ക രം​ഗ​ത്തു കൂ​ടി ച​ല​ച്ചി​ത്ര രം​ഗ​ത്തെ​ത്തി ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളി​ൽ മാ​യാ​ത്ത സ്ഥാ​നം ഉ​റ​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് കേ​ര​ള സാം​സ്‌​കാ​രി​ക രം​ഗ​ത്തി​ന് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ്.

മ​ല​യാ​ള സി​നി​മ​യു​ടെ മാ​ത്ര​മ​ല്ല മ​ല​യാ​ളി​യു​ടെ​ത​ന്നെ ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ചി​രി​യാ​ണ് മാ​മു​ക്കോ​യ​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ മാ​യു​ന്ന​ത്. കേ​ര​ളീ​യ ജീ​വി​ത​ത്തി​ൽ എ​ക്കാ​ല​വും ഓ​ർ​മ്മി​ക്ക​പ്പെ​ടു​ന്ന അ​നേ​കം ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം സം​ഭാ​വ​ന ചെ​യ്തി​ട്ടു​ണ്ട്.

കെ.​ടി. മു​ഹ​മ്മ​ദി​ന്‍റെ അ​ട​ക്കം പ്ര​സി​ദ്ധ നാ​ട​ക​ങ്ങ​ളി​ലൂ​ടെ​ത​ന്നെ ജ​ന​മ​ന​സു​ക​ളി​ൽ പ​തി​ഞ്ഞ ക​ലാ​കാ​ര​നാ​യി​രു​ന്നു. റാം​ജി​റാ​വു സ്പീ​ക്കിം​ഗ്, നാ​ടോ​ടി​ക്കാ​റ്റ്, ത​ല​യ​ണ​മ​ന്ത്രം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ച​ല​ച്ചി​ത്ര പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യി.

നാ​ല​ര പ​തി​റ്റാ​ണ്ട് നീ​ണ്ടു നി​ന്ന ച​ല​ച്ചി​ത്ര ജീ​വി​ത​ത്തി​ലൂ​ടെ​യും അ​തി​നു മു​മ്പ​ത്തെ നാ​ട​ക പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും മാ​മു​ക്കോ​യ അ​ഭി​ന​യ ക​ലാ​രം​ഗ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ന്നി​ൽ വി​ല​പ്പെ​ട്ട പാ​ഠ​പു​സ്ത​മാ​യി മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​ച്ചു.

ച​ല​ച്ചി​ത്ര പ്രേ​മി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.