ആകാശത്തും "തല്ലുമാല'..! വിമാനം അടിയന്തരമായി നിലത്തിറക്കി

03:19 PM Apr 26, 2023 | Deepika.com
സിഡ്നി: യാത്രക്കാർ ഏറ്റുമുട്ടിയതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ നിന്ന് നോർത്തേൺ ടെറിട്ടറിയിലേക്കുള്ള വിമാനമാണ് ഗത്യന്തരമില്ലാതെ തിരിച്ചിറക്കേണ്ടിവന്നത്.

വിമാനത്തിൽ യാത്രക്കാർ തമ്മിലടിച്ചതായും നാലുപേരെ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്തതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.