മോദിയെ വരവേറ്റ് റോഡിന് ഇരുവശവും നിന്നവര്‍ പുഷ്പവൃഷ്ടി നടത്തുന്നതിനിടെ ഒരു മൊബൈല്‍ ഫോൺ പ്രധാനമന്ത്രിക്ക് നേരെ വന്നു. അബദ്ധത്തില്‍ ആരുടെയോ കൈയില്‍നിന്ന് തെറിച്ചുവീണ ഫോണ്‍ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) കമാന്‍ഡോ ഉടന്‍ തട്ടിമാറ്റി. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പുഷ്പവൃഷ്ടിക്കിടയില് പ്രധാനമന്ത്രിക്ക് നേരെ മൊബൈല്‍ഫോണ്‍, തട്ടി മാറ്റി എസ്പിജി- വീഡിയോ വൈറല്‍
03:37 PM Apr 26, 2023 | Deepika.com
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്വല വരവേല്‍പ്പാണ് സംസ്ഥാനത്ത് ലഭിച്ചത്. കൊച്ചിയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് വാഹനത്തില്‍ നിന്നിറങ്ങി നടന്ന പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മോദിയെ വരവേറ്റ് റോഡിന് ഇരുവശവും നിന്നവര്‍ പുഷ്പവൃഷ്ടി നടത്തുന്നതിനിടെ ഒരു മൊബൈല്‍ ഫോൺ പ്രധാനമന്ത്രിക്ക് നേരെ വന്നു. അബദ്ധത്തില്‍ ആരുടെയോ കൈയില്‍നിന്ന് തെറിച്ചുവീണ ഫോണ്‍ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) കമാന്‍ഡോ ഉടന്‍ തട്ടിമാറ്റി. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എസ്പിജിയുടെ കാര്യക്ഷമതയെ പുഴ്ത്തികൊണ്ടാണ് കമന്റുകള്‍ നിറയുന്നത്. പൂക്കള്‍ എറിയാന്‍ ശ്രമിക്കുന്നതിനിടെ ഒരാളുടെ കൈയില്‍നിന്ന് ഫോണ്‍ വഴുതിപോയതാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന് ഫോണ്‍ ഉടമയ്ക്ക് തിരികെ നല്‍കുകയും ചെയ്തു.