സാ​ങ്കേ​തി​ക ത​ക​രാ​ർ; ജ​പ്പാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ക്കി

02:39 PM Apr 26, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ട ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​നം സാ​ങ്കേ​തി​ക പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ക്കി. വി​മാ​നം പു​റ​പ്പെ​ട്ട് ഏ​ക​ദേ​ശം അ​ഞ്ച് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി​യ​ത്.

ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 200ഓ​ളം ആ​ളു​ക​ൾ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 7.20 ഓ​ടെ ടോ​ക്കി​യോ​യി​ലെ ഹ​നേ​ദ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 12.45 ഓ​ടെ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രെ​യും ഡ​ൽ​ഹി​യി​ലെ ഒ​രു ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി. മ​റ്റൊ​രു വി​മാ​ന​ത്തി​ൽ ഇ​വ​രെ ജ​പ്പാ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കും. സം​ഭ​വ​ത്തി​ൽ ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.