മാമുക്കോയയുടെ സംസ്കാരം വ്യാഴാഴ്ച

02:30 PM Apr 26, 2023 | Deepika.com
കോഴിക്കോട്: നടൻ മാമുക്കോയയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ കോഴിക്കോട് ടൗൺ ഹാളിൽ പൊതു ദർശനം. തുടർന്ന് രാത്രി പത്തോടെ സ്വവസതിയിലേക്ക് കൊണ്ടുപോകും.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 1.05 ഓടെയായിരുന്നു മാമുക്കോയയുടെ അന്ത്യം.

കഴിഞ്ഞ ദിവസം കാളികാവ് പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് നില അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്.