ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം. 14 ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റിയിലെ അവന്യൂ സൊസൈറ്റിയിലാണ് അപകടം നടന്നത്.
രണ്ടാം നിലയിൽ നിന്നും തീ മുകളിലത്തെ നിലകളിലേക്ക് പടർന്നതായാണ് വിവരം. സൊസൈറ്റിയുടെ മെയിന്റനൻസ് ജീവനക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പടർന്നതോടെ ഫയർഫോഴ്സിനെയും ലോക്കൽ പോലീസിനെയും അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, തീപിടിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല.
ഗ്രേറ്റർ നോയിഡയിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം
02:07 PM Apr 26, 2023 | Deepika.com