സി​നി​മ​യി​ലെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം; നി​ർ​മാ​താ​ക്ക​ളെ ത​ള്ളി ഫെ​ഫ്ക രം​ഗ​ത്ത്

03:40 PM Apr 26, 2023 | Deepika.com
കൊ​ച്ചി: സി​നി​മാ മേ​ഖ​ല​യി​ലെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ലെ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞ വാ​ദം ത​ള്ളി ഫെ​ഫ്ക രം​ഗ​ത്ത്.

സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ലെ രാ​സ​ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​പ്പ​റ്റി അ​റി​യി​ല്ലെ​ന്നും നി​ർ​മാ​താ​ക്ക​ൾ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്നും ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വാ​ര്‍​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച​ത് ര​ണ്ടു യു​വ​ന​ട​ന്മാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്കി​നെ​ക്കു​റി​ച്ച് പ​റ​യാ​നാ​ണ്. യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞ​തെ​ന്നും ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ക്കു​ന്നു.

താ​ര​ങ്ങ​ളു​ടെ ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല. അ​തി​നാ​ല്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കി​ല്ല. സ​ര്‍​ക്കാ​രി​ന് പേ​രു ന​ല്‍​കി​യാ​ല്‍ തെ​ളി​വ് ന​ല്‍​കേ​ണ്ടി​വ​രും.

താ​ര​ങ്ങ​ളു​ടെ കാ​ര​വാ​നി​ല്‍ ക​യ​റി പ​രി​ശോ​ധി​ക്കാ​നൊ​ന്നും സാ​ധി​ക്കി​ല്ല. പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഫെ​ഫ്ക അ​റി​യി​ച്ചി​ട്ടു​ള്ള​ത്.