പി​രി​ച്ചു​വി​ട്ട 68 ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക് പു​ന​ര്‍​നി​യ​മ​നം ന​ല്‍​കും

01:34 PM Apr 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി വ​ഴി നി​യ​മ​നം ല​ഭി​ച്ച ശേ​ഷം ത​സ്തി​ക പു​ന​ര്‍​നി​ര്‍​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ പി​രി​ച്ചു​വി​ട്ട ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​ര്‍​ക്ക് പു​ന​ര്‍​നി​യ​മ​നം ന​ല്‍​കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. 68 ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ജൂ​നി​യ​ര്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് നി​യ​മ​നം ല​ഭി​ക്കു​ക.

68 സൂ​പ്പ​ര്‍ ന്യൂ​മ​റ​റി ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചു​കൊ​ണ്ട് 2025 മെ​യ് വ​രെ ഇ​വ​ർക്ക് പു​ന​ര്‍​നി​യ​മ​നം ന​ല്‍​കും. നേ​ര​ത്തെ പി​എ​സ്‌​സി വ​ഴി നി​യ​മ​നം ല​ഭി​ച്ച ഇ​വ​രെ ഒ​ന്ന​ര​വ​ര്‍​ഷ​ത്തോ​ളം ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​രി​ച്ചു​വി​ട്ട​ത്. ഒ​ഴി​വു​ക​ള്‍ വ​രു​ന്ന​ത​നു​സ​രി​ച്ച് സീ​നി​യോ​രി​റ്റി അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ പി​രി​ച്ചു​വി​ടു​മ്പോ​ള്‍ അ​റി​യി​ച്ച​ത്.

പി​രി​ച്ചു​വി​ട്ട​തി​ന് പി​ന്നാ​ലെ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​മ്പി​ല്‍ അ​ധ്യാ​പ​ക​ര്‍ യാ​ച​ക സ​മ​രം ന​ട​ത്തി​യി​രു​ന്നു.

ത​സ്തി​കാ പു​ന​ര്‍​നി​ര്‍​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സീ​നി​യ​ര്‍ അ​ധ്യാ​പ​ക​ര്‍ ആ​ഴ്ച​യി​ലെ​ടു​ക്കേ​ണ്ട ക്ലാ​സ് 24ല്‍ ​നി​ന്ന് 25 ആ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ജൂ​നി​യ​ര്‍ അ​ധ്യാ​പ​ക​ര്‍ എ​ടു​ക്കേ​ണ്ട ക്ലാ​സു​ക​ള്‍ ഏ​ഴി​ല്‍ നി​ന്ന് ആ​റാ​യി കു​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് 68 അ​ധ്യാ​പ​ക​രെ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പി​രി​ച്ചു​വി​ട്ട​ത്.

മെ​ച്ച​പ്പെ​ട്ട ശ​മ്പ​ളം പ്ര​തീ​ക്ഷി​ച്ച് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ ജോ​ലി രാ​ജി​വ​ച്ചാ​ണ് ഇ​വ​രി​ല്‍ പ​ല​രും അ​ധ്യാ​പ​ക ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.