തിരുവനന്തപുരം: എഐ കാമറ സ്ഥാപിച്ചശേഷം സംസ്ഥാനത്ത് ഒരു ലക്ഷത്തോളം നിയമലംഘനങ്ങള്‍ കുറഞ്ഞെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സര്‍ക്കാരിന് പണമുണ്ടാക്കാനല്ല കാമറകള്‍ സ്ഥാപിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഇരുചക്ര വാഹനങ്ങളുടെ പരിശോധനയെ ചിലര്‍ വെറുതേ എതിര്‍ക്കുകയാണ്. സംസ്ഥാനം ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. കേന്ദ്രനിയമം സംസ്ഥാനത്ത് നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല. മനുഷ്യജീവന് സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് ശരിയാണോയെന്നും മന്ത്രി ചോദിച്ചു.
എഐ വരുന്നതോടെ അഴിമതി ഇല്ലാതാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
എഐ കാമറ സ്ഥാപിച്ചത് സര്‍ക്കാരിന് പണമുണ്ടാക്കാനല്ല, മനുഷ്യജീവന് സംരക്ഷിക്കാന്‍: ഗതാഗതമന്ത്രി
12:57 PM Apr 26, 2023 | Deepika.com