ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. സമ്പൂര്ണനിയന്ത്രണങ്ങള് ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. ജസ്റ്റീസ് ബി.ആര്.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തുന്നതായിരുന്നു 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി. ഇതനുസരിച്ച് മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടക്കം തടഞ്ഞിരുന്നു. ഈ വിധിയിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്.
ബഫര്‍ സോണിന് സമ്പൂര്‍ണ നിയന്ത്രണമല്ല കോടതി ഉദ്ദേശിക്കുന്നത്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ആശങ്കയുള്ളതെന്ന് കോടതി വ്യക്തമാക്കി.
ക്വാറി അടക്കമുള്ള കാര്യങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. വീട് നിര്‍മാണം, മറ്റ് ചെറുകിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ നിയന്ത്രണമുണ്ടാകില്ലെന്നും കോടതി പറഞ്ഞു.
ബഫര്‍ സോണ്‍ വിധിയില്‍ ഇളവ്; സമ്പൂര്ണനിയന്ത്രണങ്ങള് നീക്കി സുപ്രീംകോടതി
02:10 PM Apr 26, 2023 | Deepika.com