യുവം പ്രസംഗത്തിലേത് ചെറിയ പിശക്, അച്ഛൻ വിരമിച്ചയാൾ: അനിൽ ആന്‍റണി

02:11 PM Apr 26, 2023 | Deepika.com
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്‍റണിക്ക് തിരുവനന്തപുരത്ത് ബിജെപി ഓഫീസിൽ സ്വീകരണം നൽകി.

കൊച്ചിയിൽ യുവം പ്രസംഗത്തിൽ തന്‍റെ ഭാഗത്തുനിന്ന് വന്നത് ചെറിയ പിശകാണ്. 25 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രം ആക്കുമെന്നാണ് താൻ ഉദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകൾ കാര്യമാക്കുന്നില്ലെന്നും അനിൽ മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടിൽ രാഷ്ട്രീയമൊന്നും ചർച്ചയായില്ല. അച്ഛൻ രാഷ്ട്രീയത്തിൽനിന്നും വിരമിച്ചയാളാണ്. അദ്ദേഹത്തെ ഇനി ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. തനിക്ക് സ്വന്തം തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. അച്ഛന്‍റെ കാലത്തെ കോൺഗ്രസ് അല്ല ഇപ്പോഴത്തെ കോൺഗ്രസെന്നും അനിൽ പറഞ്ഞു.

പാർട്ടി മാറ്റത്തിന് ശേഷം ഇന്നലെയാണ് ആദ്യമായി അനിൽ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയത്.