മുംബൈ: മുംബൈ വിമാനത്താവളത്തില്‍ 10 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി 18 യുവതികള്‍ പിടിയില്‍. ഇവര്‍ എല്ലാവരും സുഡാന് പൗരന്മാരാണ്.
ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരെ കൂടാതെ ഒരു ഇന്ത്യക്കാരിയും അറസ്റ്റിലായിട്ടുണ്ട്.
ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുന്ന 1.42 കിലോ സ്വർണവും 16 ലക്ഷം രൂപയുടെ വിദേശ കറൻസിയും 88 ലക്ഷം രൂപയുടെ ഇന്ത്യൻ നോട്ടുകളും കണ്ടെടുത്തു.
യുഎഇയിൽ നിന്ന് മുംബൈയിലേക്ക് വരുന്ന സംഘം, സ്വർണം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ അന്വേഷണം നടത്തിയിരുന്നു. യുവതികളുടെ ശരീരത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
ഇവരെ ചോദ്യം ചെയ്തുവരികയാണ്.
പത്ത് കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി സുഡാൻ വനിതകൾ പിടിയിൽ
07:38 AM Apr 26, 2023 | Deepika.com