ബെയ്ജിംഗ്: കിഴക്കൻ ലഡാക്കിലെ സംഘർഷം അവസാനിപ്പിക്കുന്നതിനു ത്വരിതനടപടികൾക്കു ഇന്ത്യാ-ചൈന സൈനിക തല ചർച്ചയിൽ തീരുമാനിച്ചതായി ചൈനീസ് പ്രതിരോധമന്ത്രാലയം. അതിർത്തിയിലുടനീളം സമാധാനം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും വേഗത്തിലാക്കാനും ധാരണയായി.
കഴിഞ്ഞദിവസം നടന്ന കമാൻഡർതല ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും സേനകൾ ഇക്കാര്യത്തിൽ ധാരണയിലായെന്ന് ചൈന വിശദീകരിച്ചു. യഥാർഥ നിയന്ത്രണരേഖയിൽ കിഴക്കൻ ലഡാക്കിലെ ചൈനീസ് മേഖലയിലുള്ള ചുഷുൽ-മോൾഡോയിൽ ആയിരുന്നു പതിനെട്ടാമതു കമാൻഡർ തല ചർച്ച. കഴിഞ്ഞ ഞായറാഴ്ച നടന്ന ചർച്ചയിൽ ലഫ്.ജനറൽ റാഷിം ബാലിയാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.
ഷാംങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫു 27 ന് ഇന്ത്യയിലെത്തും. ഈ സാഹചര്യത്തിലാണ് അതിർത്തിത്തർക്കത്തിൽ മഞ്ഞുരുകലിന് ആലോചനകൾ.
അതിർത്തിയിലെ സമാധാനം: ത്വരിത നടപടികളെന്ന് ചൈന
03:02 AM Apr 26, 2023 | Deepika.com