ഗാ​യ​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യ ഹാ​രി ബെ​ല​ഫോ​ണ്ട് അ​ന്ത​രി​ച്ചു

10:58 PM Apr 25, 2023 | Deepika.com
ന്യൂ​യോ​ർ​ക്ക്: പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ന​ട​നും ആ​ക്ടി​വി​സ്റ്റു​മാ​യ ഹാ​രി ബെ​ല​ഫോ​ണ്ട്(96) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ(​അ​മേ​രി​ക്ക​ൻ സ​മ​യം) ന്യൂ​യോ​ർ​ക്കി​ലെ വ​സ​തി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

"കിം​ഗ് ഓ​ഫ് ക​ലി​പ്സോ' എ​ന്ന അ​പ​ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ബെ​ല​ഫോ​ണ്ട്, 1950-ക​ളി​ലെ സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​നാ​യ​ത്. 1956-ൽ ​പു​റ​ത്തി​റ​ങ്ങി​യ "കാ​ലി​പ്സോ' എ​ന്ന ആ​ൽ​ബം ഒ​രു മി​ല്യ​ൺ കോ​പ്പി​ക​ൾ വി​റ്റ ആ​ദ്യ സിം​ഗി​ൾ ആ​ർ​ടി​സ്റ്റ് ആ​ൽ​ബ​മാ​ണ്. തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ ക​രീ​ബീ​യ​ൻ താ​ള​ത്തി​ലു​ള്ള "ബ​നാ​ന ബോ​ട്ട്' ബെ​ല​ഫോ​ണ്ടി​ന്‍റെ പ്ര​ശ​സ്തി വ​ർ​ധി​പ്പി​ച്ചു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് യു​എ​സ് നേ​വി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ബെ​ല​ഫോ​ണ്ട്, ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് കാ​ല​ത്ത് ഹോ​ളി​വു​ഡി​ൽ കാ​ലു​റ​പ്പി​ച്ച ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ താ​ര​മാ​ണ്.

1954-ൽ ​പു​റ​ത്തി​റ​ങ്ങി​യ "ഐ​ല​ൻ​ഡ് ഇ​ൻ ദ ​സ​ൺ' എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ശ​സ്ത ന​ടി യോ​വാ​ൻ ഫോ​ണ്ടെ​യ​ന്‍റെ നാ​യ​ക​നാ​യി​രു​ന്നു ബെ​ല​ഫോ​ണ്ട്. ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ ബെ​ല​ഫോ​ണ്ട് ഫോ​ണ്ടെ​യ്നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ൽ പ്ര​കോ​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം ചി​ല സ്ഥ​ല​ങ്ങ​ളി​ലെ സി​നി​മാ തീ​യേ​റ്റ​റു​ക​ൾ തീ ​വ​ച്ച് ന​ശി​പ്പി​ച്ചി​രു​ന്നു.

1960-ക​ളി​ൽ സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വ് മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​ണി​യ​റി​നൊ​പ്പം വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രെ പൊ​രു​തി​യ ബെ​ല​ഫോ​ണ്ട്, നെ​ൽ​സ​ൺ മ​ണ്ട​ല​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കി.