പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിച്ച സംഭവത്തിൽ കേസെടുത്ത് ആര്‍പിഎഫ്. യുവമോര്‍ച്ച നല്കിയ പരാതിയിലാണ് ഷൊര്‍ണൂര്‍ ആര്‍പിഎഫ് കേസെടുത്തത്.
ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിനു നല്കിയ സ്വീകരണത്തിനിടെയാണ് ബോഗിയിലെ ഗ്ലാസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിപ്പിച്ചത്. ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിൽനിന്നും പോസ്റ്റർ നീക്കം ചെയ്തു.
അതേസമയം, പോസ്റ്റര്‍ പതിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റര്‍ പതിപ്പിച്ചതെന്ന് എംപിയും പ്രതികരിച്ചു.
വന്ദേഭാരതിൽ എംപിയുടെ പോസ്റ്റർ പതിച്ച സംഭവം: ആര്‍പിഎഫ് കേസെടുത്തു
11:52 PM Apr 25, 2023 | Deepika.com