ഉ​ദ്ഘാ​ട​ന യാ​ത്ര പൂ​ർ​ത്തി​യാ​ക്കി വ​ന്ദേ​ഭാ​ര​ത് കാ​സ​ർ​ഗോ​ഡ് എ​ത്തി

09:53 PM Apr 25, 2023 | Deepika.com
കാ​സ​ർ​ഗോ​ഡ്: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഉ​ദ്ഘാ​ട​ന യാ​ത്ര പൂ​ർ​ത്തി​യാ​ക്കി. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ട്രെ​യി​ൻ അ​വ​സാ​ന സ്റ്റേ​ഷ​നാ​യ കാ​സ​ർ​ഗോ​ഡ് എ​ത്തി. 02634 ന​മ്പ​ർ എ​ക്സ്പ്ര​സ് തീ​വ​ണ്ടി​യാ​ണ് സി-1 ​മു​ത​ൽ സി-14 ​വ​രെ​യു​ള്ള ബോ​ഗി​ക​ളു​മാ​യി കാ​സ​ർ​ഗോ​ഡ് എ​ത്തി​ച്ചേ​ർ​ന്ന​ത്.

രാ​വി​ലെ 11.30 ന് ​ആ​ണ് ട്രെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ച് യാ​ത്ര ആ​രം​ഭി​ച്ച​ത്. 14 സ്റ്റേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രു​ന്ന​ത്. 914 കാ​ർ സീ​റ്റു​ക​ളും 86 എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ കാ​ർ സീ​റ്റു​ക​ളു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് ഏ​ഴ് സ്ഥി​രം സ്റ്റോ​പ്പു ക​ൾ ആ​ണു​ള്ള​ത്. എ​ന്നാ​ൽ പ്ര​ഥ​മ യാ​ത്ര​യു​ടെ ദി​വ​സം മ​റ്റ് ഏ​ഴ് സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടി നി​ർ​ത്തി​യ ശേ​ഷ​മാ​ണ് കാ​സ​ർ​ഗോ​ഡ് എ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.30 ന് ​കാ​സ​ർ​ഗോ​ഡ് നി​ന്നും ട്രെ​യി​ൻ തി​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പു​റ​പ്പെ​ടും.