ആ​ശാ​ൻ യു​വ ക​വി പു​ര​സ്‌​കാ​രം എ​സ്.​ക​ലേ​ഷി​ന്

09:33 PM Apr 25, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കാ​യി​ക്ക​ര ആ​ശാ​ൻ മെ​മ്മോ​റി​യ​ൽ അ​സോ​സി​യേ​ഷ​ൻ യു​വ ക​വി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ കെ.​സു​ധാ​ക​ര​ൻ സ്മാ​ര​ക ആ​ശാ​ൻ യു​വ ക​വി പു​ര​സ്‌​കാ​രം ക​വി എ​സ്.​ക​ലേ​ഷി​ന്. ആ​ട്ട​ക്കാ​രി എ​ന്ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. 50,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

ഡോ. ​ബി ഭു​വ​നേ​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ര​വാ​രം, ശാ​ന്ത​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് 51 ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളി​ൽ നി​ന്ന് കൃ​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മെ​യ് നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​യി​ക്ക​ര ആ​ശാ​ൻ സ്മാ​ര​ക​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഭ​ക്ഷ്യ മ​ന്ത്രി ജി​ആ​ർ അ​നി​ൽ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

പ​ത്ത​നം​തി​ട്ട കു​ന്ന​ന്താ​നം സ്വ​ദേ​ശി​യാ​യ ക​ലേ​ഷ് സ​മ​കാ​ലി​ക മ​ല​യാ​ളം വാ​രി​ക പ​ത്രാ​ധി​പ​സ​മി​തി​യം​ഗ​മാ​ണ്. ക​ലേ​ഷി​ന്‍റെ മൂ​ന്നാ​മ​ത്തെ ക​വി​താ സ​മാ​ഹാ​ര​മാ​ണ് ആ​ട്ട​ക്കാ​രി. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ക​ന​ക​ശ്രീ പു​ര​സ്‌​കാ​രം, വി.​ടി. കു​മാ​ര​ൻ മാ​സ്റ്റ​ർ പു​ര​സ്‌​കാ​രം തു​ട​ങ്ങി​യ ബ​ഹു​മ​തി​ക​ൾ​ക്ക​ർ​ഹ​നാ​യി​ട്ടു​ണ്ട്.