ബം​ഗ​ളൂ​രു​വി​നെ വീ​ഴ്ത്തി സൂ​പ്പ​ർ ക​പ്പ് നേ​ടി ഒ​ഡീ​ഷ

09:13 PM Apr 25, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ആ​ഴ്ച​ക​ളു​ടെ ഇ​ട​വേ​ള​യ്ക്കി​ടെ ര​ണ്ടാം വ​ട്ട​വും ഒ​രു ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ൽ വീ​ണ് ബം​ഗ​ളൂ​രു എ​ഫ്സി. ബം​ഗ​ളൂ​രു​വി​ന്‍റെ പ​രാ​ജ​യം ആ​ഗ്ര​ഹി​ച്ച മ​ല​യാ​ളി ആ​രാ​ധ​ക​രെ സാ​ക്ഷി​യാ​ക്കി ഒ​ഡീ​ഷ എ​ഫ്സി സൂ​പ്പ​ർ ക​പ്പി​ൽ മു​ത്ത​മി​ട്ടു. 2 -1 എ​ന്ന സ്കോ​റി​നാ​ണ് ഒ​ഡീ​ഷ​യു​ടെ ജ​യം.

23-ാം മി​നി​റ്റി​ൽ ല​ഭി​ച്ച ഫ്രീ ​കി​ക്ക് വ​ല​യി​ലെ​ത്തി​ച്ച് ഡീ​ഗോ മൗ​റീ​ഷ്യോ ആ​ണ് ഒ​ഡീ​ഷ​യ​ക്കാ​യി ലീ​ഡ് നേ​ടി​യ​ത്. അ​നാ​യാ​സം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​മാ​യി​രു​ന്ന പ​ന്ത് കൈ​വി​ട്ട ബി​എ​ഫ്സി ഗോ​ളി ഗു​ർ​പ്രീ​ത് സിം​ഗ് സ​ന്ധു എ​തി​രാ​ളി​ക​ൾ​ക്ക് ലീ​ഡ് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

37-ാം മി​നി​റ്റി​ൽ പെനൽറ്റി ബോക്സിനുള്ളിലേക്ക് ല​ഭി​ച്ച ക്രോ​സി​ന് ത​ല​വ​ച്ച ജെ​റി മൗ​വിം​ഗ്താം​ഗ്വ പ​ന്ത് മൗ​റീ​ഷ്യോ​യ്ക്ക് മ​റി​ച്ചു​ന​ൽ​കി. സു​ന്ദ​ര​മാ​യ ഒ​രു ട​ച്ചി​ലൂ​ടെ പ​ന്ത് വ​ല​യി​ലെ​ത്തി​ച്ച മൗ​റീ​ഷ്യോ ടീ​മി​ന്‍റെ ലീ​ഡു​യ​ർ​ത്തി.

83-ാം മി​നി​റ്റി​ൽ ശി​വ​ശ​ക്തി നാ​രാ​യ​ണ​നെ ഫൗ​ൾ ചെ​യ്ത​തി​ന് ഒ​ഡീ​ഷ​യ്ക്കെ​തി​രെ റ​ഫ​റി ഫൗ​ൾ വി​ളി​ച്ചു. സ്പോ​ട് കി​ക്ക് തൊ​ടു​ത്ത സു​നി​ൽ ഛേത്രി ​ല​ക്ഷ്യം ക​ണ്ടെ​ങ്കി​ലും വി​ജ​യം അ​ക​ന്നു​നി​ന്നു.