തിരുവനന്തപുരം: എഐ കാമറ വിവാദത്തിൽ കെൽട്രോൺ എംഡിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യം തുറന്നുപറഞ്ഞില്ലെങ്കിൽ എം. ശിവശങ്കറിന്റെ അനുഭവം കെൽട്രോൺ എംഡിക്ക് ഉണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ അഴിമതിയുടെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും ചെന്നിത്തല പറഞ്ഞു.
കെൽട്രോൺ എംഡിക്ക് ശിവശങ്കറിന്റെ അനുഭവമുണ്ടാകുമെന്ന് ചെന്നിത്തല
10:58 PM Apr 25, 2023 | Deepika.com