സിയൂൾ: ബിടിഎസ് താരം ജിമിനെപ്പോലെയാകാൻ 12 ശസ്ത്രക്രിയകൾക്ക് വിധേയനായ കനേഡിയൻ നടൻ സെന്റ് വോൺ കൊലൂച്ചി (22) മരിച്ചു. ദക്ഷിണ കൊറിയയിലെ ആശുപത്രിയിൽ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.
മൂക്കിന്റെ രൂപമാറ്റം, മുഖത്തെ ചർമത്തിന്റെ ചുളിവ് നീക്കൽ, പുരികം ഭംഗിയാക്കൽ, ചുണ്ടിലെ ചർമ കോശങ്ങൾ നീക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം വോൺ 12 ശസ്ത്രക്രിയകൾക്കാണ് വിധേയനായത്. ഇതിനായി ഇദ്ദേഹത്തിന് 220,000 ഡോളറാണ് ചെലവായത്.
വോണിന് തന്റെ രൂപത്തിൽ വളരെ നിരാശയുണ്ടായിരുന്നു. മുഖം ചതുരാകൃതിയിലാണെന്ന് അദ്ദേഹം കരുതി. ദക്ഷിണകൊറിയയിലെ ആളുകളെപോലെ വി ആകൃതിയിലുള്ള മുഖം വേണമെന്നായിരുന്നു ആഗ്രഹം. തന്റെ രൂപം മൂലം ദക്ഷിണ കൊറിയൻ സിനിമ, ഫാഷൻ മേഖലയിൽ അവസരം കിട്ടില്ലെന്നും അദ്ദേഹം കരുതി. 2019-ൽ കാനഡയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് കുടിയേറിയതാണ് വോൺ.
ബിടിഎസിലെ ജിമിനാകാൻ 12 ശസ്ത്രക്രിയകൾ; കനേഡിയൻ നടൻ മരിച്ചു
06:57 PM Apr 25, 2023 | Deepika.com