ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി: സു​ഡാ​നി​ൽ നി​ന്ന് ആ​ദ്യ സം​ഘം പു​റ​പ്പെ​ട്ടു

08:25 PM Apr 25, 2023 | Deepika.com
ഖാ​ർ​ത്തും: അ​ഭ്യ​ന്ത​ര യു​ദ്ധം മൂ​ലം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സു​ഡാ​നി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നുള്ള "ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി'​യി​ലെ ആ​ദ്യ മി​ഷ​ന് തു​ട​ക്കം. പോ​ർ​ട്ട് സു​ഡാ​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന 278 പ്ര​വാ​സി​ക​ൾ നാ​വി​ക​സേ​നാ ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് സു​മേ​ധ​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച പോ​ർ​ട്ട് സു​ഡാ​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന 500 അം​ഗ പ്ര​വാ​സി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ് ഇ​ന്ന് പു​റ​പ്പെ​ട്ട​ത്. സു​ഡാ​നി​ൽ തു​ട​രു​ന്ന മ​റ്റ് ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി വ്യോ​മ​സേ​ന​യു​ടെ സി - 130 ​ജെ വി​മാ​നം ത​യാ​റാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 3,000-ത്തി​ലേ​റെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ സു​ഡാ​നി​ൽ ഉ​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ‌ക്ക്.

ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി​യു​ടെ ഏ​കോ​പ​ന ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​നാ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഇ​ന്ന് രാ​വി​ലെ ജി​ദ്ദ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.