സെ​റ്റി​ൽ മോ​ശം പെ​രു​മാ​റ്റം; ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷെ​യ്ൻ നി​ഗ​മി​നും സി​നി​മ​യി​ൽ വി​ല​ക്ക്

05:46 PM Apr 25, 2023 | Deepika.com
കൊ​ച്ചി: ന​ട​ന്മാ​രാ​യ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷെ​യ്ൻ നി​ഗ​മി​നും സി​നി​മ​യി​ൽ വി​ല​ക്ക്. കൊ​ച്ചി​യി​ൽ ചേ​ർ​ന്ന സി​നി​മ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഇ​രു​വ​രു​ടേ​യും സി​നി​മ​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് സി​നി​മാ സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്നി​ന​ടി​മ​ക​ളാ​യ ന​ട​ൻ​മാ​രു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു. ഫെ​ഫ്ക, അ​മ്മ, നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന എ​ന്നി​വ​രാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

ശ്രീ​നാ​ഥും ഷെ​യ്നും പ​ല​പ്പോ​ഴും സി​നി​മ സെ​റ്റി​ൽ ബോ​ധ​മി​ല്ലാ​തെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു. കൂ​ടെ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് സ​ഹി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​രു​വ​രും സൃ​ഷ്ടി​ക്കു​ന്ന​ത്. സി​നി​മാ​മേ​ഖ​ല‍​യി​ൽ ല​ഹ​രി​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​യി സ​ഹ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സം​ഘ​ന​ക​ൾ അ​റി​യി​ച്ചു.

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ അം​ഗ​ത്വ​മി​ല്ലാ​ത്ത ന​ടി, ന​ട​ൻ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി സി​നി​മ ചെ​യ്താ​ൽ അ​വ​ർ ആ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് നി​ർ​മാ​താ​വ് മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​യെ​ന്നും സം​ഘ​ട​ന​ക​ൾ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

സി​നി​മ മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​താ​യി സം​ഘ​ട​ന​ക​ൾ സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ട്. സ്ഥി​ര​മാ​യി ല​ഹ​രി​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ പേ​ര് സ​ർ​ക്കാ​രി​ന് ന​ൽ​കും. സാം​സ്കാ​രി​ക മ​ന്ത്രി​യോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ട്ടെ​യെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.