കോട്ടയം: ഇ പോസ് മെഷീനുകളുടെയും സെർവറിന്റെ തുടർച്ചയായ തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം താറുമാറായതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11 മുതൽ റേഷൻ വ്യാപാരികൾ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. റേഷൻ വ്യാപാരികളുടെ സംഘടനകൾ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
വ്യാപാരികൾ സംയുക്തമായി റേഷൻ കടകൾ അടച്ചതോടെ സാധാരണക്കാരും ദുരിതത്തിലായി. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി സർക്കാർ ഇടപെട്ടില്ലെങ്കിൽ കൂടുതൽ ശക്തമായ സമരത്തിലേക്ക് പോകാനാണ് റേഷൻ വ്യാപാരികൾ തീരുമാനിച്ചിരിക്കുന്നത്.
തുടർ സമര പരിപാടികൾ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സംഘടനകൾ അറിയിച്ചു.
സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ മിന്നൽ പണിമുടക്ക്
04:01 PM Apr 25, 2023 | Deepika.com