മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും ഐപിഎല്ലിലും മിന്നുന്ന പ്രകടനം തുടരുന്ന അജിങ്ക്യ രഹാനയെ ടീമിൽ ഉൾപ്പെടുത്തി. 2022 ജനുവരിക്ക് ശേഷം ആദ്യമായാണ് രാഹാനെ ടീമിലെത്തുന്നത്.
രോഹിത് ശർമ നയിക്കുന്ന 15 അംഗ ടീമിൽ മറ്റ് കാര്യമായ മാറ്റങ്ങളില്ല. പരിക്കേറ്റ് വിശ്രമത്തിൽ തുടരുന്ന ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.
ജൂൺ ഏഴ് മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. 12 റിസർവ് ദിനമായും ഐസിസി നിശ്ചയിച്ചിട്ടുണ്ട്.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, കെ.എൽ.രാഹുൽ, കെ.എസ്.ഭരത്, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഷർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനാദ്കട്.
രഹാനെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി
03:33 PM Apr 25, 2023 | Deepika.com