പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍​നി​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​നെ ഒ​ഴി​വാ​ക്കി​യ​ത് ശ​രി​യ​ല്ല: ചെ​ന്നി​ത്ത​ല

02:58 PM Apr 25, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന പ​രി​പാ​ടി​യി​ല്‍​നി​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ ഒ​ഴി​വാ​ക്കി​യ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു.

വ​ന്ദേ​ഭാ​ര​തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ പ​ങ്കെ​ടു​പ്പി​ക്കാ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് കൊ​ച്ചി മെ​ട്രോ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ല്‍ ത​ന്നെ ക്ഷ​ണി​ച്ചി​രു​ന്നു.

അ​താ​ണ് കീ​ഴ്‌​വ​ഴ​ക്കം. മു​ന്‍​കാ​ല​ങ്ങ​ളി​ലും പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന പ​രി​പാ​ടി​ക​ളി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ചേ​ര്‍​ത്തു.