വീണ്ടും ആമിനയെ കാട്ടുപന്നി കുത്തിവീഴ്ത്തി; ഗുരുതര പരിക്ക്

02:47 PM Apr 25, 2023 | Deepika.com
കോഴിക്കോട്: മാവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. അരയൻകോട് സ്വദേശി ആമിനയ്ക്കാണ് പരിക്കേറ്റത്.

ആമിനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ വയലിൽ പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

ഒരുമാസം മുമ്പും ആമിനയെ കാട്ടുപന്നി ആക്രമിച്ചിരുന്നു.