കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,585 രൂപയും പവന് 44,680 രൂപയുമായി.
തുടർച്ചയായ രണ്ട് വ്യാപാര ദിനം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധന രേഖപ്പെടുത്തിയത്. ഏപ്രിൽ 14ന് പവന് 45,320 രൂപയിൽ എത്തിയതാണ് ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന വില.
സ്വർണ വില കൂടി
01:50 PM Apr 25, 2023 | Deepika.com