വ​ന്ദേ​ഭാ​ര​ത് അ​ടി​പൊ​ളി​യാ​ണ്, വേ​ഗ​ത 110 കി​ലോ​മീ​റ്റ​റി​ല്‍ എ​ത്തി​ക്കും: കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി

12:47 PM Apr 25, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​ഭാ​ര​ത് കേ​ര​ള​ത്തി​ന് അ​ടി​പൊ​ളി യാ​ത്രാ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. ക​ഥ​ക​ളി​യു​ടെ​യും ക​ള​രി​പ​യ​റ്റി​ന്‍റെയും ആ​യു​ര്‍​വേ​ദ​ത്തി​ന്‍റെ​യും നാ​ട്ടി​ല്‍ വ​ന്ദേ​ഭാ​ര​ത് പു​തി​യ ആ​ക​ര്‍​ഷ​ണ​മാ​കും.

കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​തു​പൊ​ലെ വ​ന്ദേ​ഭാ​ര​ത് അ​ടി​പൊ​ളി​യാ​ണ്. ട്രെ​യി​നി​ല്‍ അ​ടി​പൊ​ളി യാ​ത്രാ​നു​ഭ​വം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ള​ത്തി​ലെ വ​ള​വു​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത കു​റ​യ്ക്കു​ന്ന​ത്. വ​ള​വു​ക​ള്‍ നി​ക​ത്തി ട്രാ​ക്കു​ക​ള്‍ നേ​രെ​യാ​ക്കും.

അ​ടു​ത്ത ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ വ​ന്ദേ​ഭാ​ര​ത് സം​സ്ഥാ​ന​ത്ത് 110 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലെ​ത്തും. പി​ന്നീ​ട് 381 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് എ​ക്‌​സ്പ്ര​സി​ന്‍റെ വേ​ഗ​ത 130 കി​ലോ​മീ​റ്റ​റി​ലേ​ക്കും 160 കി​മീ​റ്റ​റി​ലേ​ക്കും വ​ര്‍​ധി​പ്പി​ക്കും.

അ​ടു​ത്ത നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്ക് ആ​റ് മ​ണി​ക്കൂ​റി​ലും കാ​സ​ര്‍​ഗോ​ട്ടേ​യ്ക്ക് അ​ഞ്ച​ര മ​ണി​ക്കൂ​റി​ലും എ​ത്താ​നാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

2033 കോ​ടി​യു​ടെ റെ​യി​ല്‍വേ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.