സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തി വെ​ടി​വ​യ്പ്; ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ 60 പേ​ർ കൊ​ല്ല​പ്പെ​ട്ടു

04:24 AM Apr 25, 2023 | Deepika.com
ഔ​ഗ​ഡൗ​ഗൗ: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​ക്കി​ന ഫാ​സോ​യി​ൽ സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തി​യ​വ​ർ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 60 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ‌ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യ​തേം​ഗ പ്ര​വി​ശ്യ​യി​ലെ ബ​ർ​ഗ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് രാ​ജ്യ​ത്തെ പ്രോ​സി​ക്യൂ​ട്ട​ർ ലാ​മി​ൻ ട്രാ​വോ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി അ​ൽ ക്വാ​യ്ദ​യു​ടെ​യും ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ രാ​ജ്യ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തി​ന​കം കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു ദ​ശ​ല​ക്ഷ​ത്തോ​ളം പേ​ർ ഭ​വ​ന ര​ഹി​ത​രാ​വു​ക​യും ചെ​യ്തു.