കു​റ​ഞ്ഞ ഓ​വ​ർ റേ​റ്റ്; കോ​ഹ്‌​ലി​ക്ക് 24 ല​ക്ഷം രൂ​പ പി​ഴ; ആ​ർ​സി​ബി താ​ര​ങ്ങ​ൾ​ക്കും പി​ഴ

02:43 AM Apr 25, 2023 | Deepika.com
ബം​ഗ​ളൂ​രു: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ വി​ജ​യ​ത്തി​ന്‍റെ തി​ള​ക്ക​ത്തി​നി​ട​യി​ലും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ്ലൂ​ർ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് തി​രി​ച്ച​ടി. കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ ബി​സി​സി​ഐ കോ​ഹ്‌​ലി​ക്ക് 24 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു. പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ആ​ർ​ബി​സി നാ​യ​ക​ന് പി​ഴ​യി​ട്ട വി​വ​രം ഐ​പി​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ ഇം​പാ​ക്റ്റ് പ്ലെ​യ​റാ​യി ക​ളി​ച്ച ഫാ​ഫ് ഡു​പ്ലെ​സി​സ് ഉ​ൾ​പ്പെ​ടെ ബാം​ഗ്ലൂ​ർ പ്ലെ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ താ​ര​ങ്ങ​ൾ​ക്കും മാ​ച്ച് ഫീ​സി​ന്‍റെ 25 ശ​ത​മാ​നം പി​ഴ​യും ബി​സി​സി​ഐ ചു​മ​ത്തി​യി​ട്ടു​ണ്ട്. ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​വ​ർ​ക്ക് പി​ഴ​യാ​യി അ​ട​ക്കേ​ണ്ടി വ​രി​ക.

ഈ ​സീ​സ​ണി​ൽ ആ​ർ​സി​ബി കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ത് ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ്. അ​തി​നാ​ലാ​ണ് ഇ​ത്ര വ​ലി​യ പി​ഴ ശി​ക്ഷ ല​ഭി​ച്ച​ത്.