മാ​പ്പു പ​റ​ഞ്ഞു; ല​ളി​ത് മോ​ദി​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു

01:41 AM Apr 25, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ൻ ഐ​പി​എ​ൽ ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ല​ളി​ത് മോ​ദി​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ സു​പ്രീം​കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. ജു​ഡീ​ഷ​റി​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ നി​രു​പാ​ധി​കം മാ​പ്പു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.

ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ​യും സി.​ടി. ര​വി​കു​മാ​റു​മാ​ണ് മാ​പ്പു പ​റ​ഞ്ഞു​കൊ​ണ്ട് ല​ളി​ത് മോ​ദി ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ലം പ​രി​ശോ​ധി​ച്ച​ശേ​ഷം ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഭാ​വി​യി​ലും കോ​ട​തി​ക്കെ​തി​രാ​യി ഒ​രു ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളും ന​ട​ത്തി​ല്ലെ​ന്നും ല​ളി​ത് മോ​ദി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ല​ളി​ത് മോ​ദി​യു​ടെ നി​രു​പാ​ധി​ക​മാ​യി​ട്ടു​ള്ള മാ​പ്പ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി. ഭാ​വി​യി​ൽ ഇ​ന്ത്യ​ൻ ജു​ഡീ​ഷ​റി​യു​ടെ അ​ന്ത​സി​ന് ക​ള​ങ്ക​മേ​ൽ​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ അ​തീ​വ ഗൗ​ര​വ​മാ​യി ക​ണ​ക്കി​ലെ​ടു​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി. എ​ല്ലാ​വ​രും ജു​ഡീ​ഷ​റി​യെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.