ക്രൈ​സ്ത​വ സ​ഭാ മേ​ല​ധ്യ​ക്ഷ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മോ​ദി

11:07 PM Apr 24, 2023 | Deepika.com
കൊ​ച്ചി: വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ മേ​ല​ധ്യ​ക്ഷ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെ​ല്ലിം​ഗ്ട​ൺ ദ്വീ​പി​ലെ ഹോ​ട്ട​ല്‍ താ​ജ് മ​ല​ബാ​റി​ൽ വ​ച്ചാ​യി​രു​ന്നു 20 മി​നി​റ്റ് നീ​ണ്ടു​നി​ന്ന കൂ​ടി​ക്കാ​ഴ്ച.

സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി, സീ​റോ മ​ല​ങ്ക​ര സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ, ല​ത്തീ​ൻ സ​ഭാ പ്ര​തി​നി​ധി ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍, ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വാ, യാ​ക്കോ​ബാ​യ സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ് മാ​ര്‍ ഗ്രി​ഗോ​റി​യോ​സ്, കോ​ട്ട​യം ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്, ക​ല്‍​ദാ​യ സു​റി​യാ​നി സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ ഔ​ഗി​ന്‍ കു​ര്യാ​ക്കോ​സ്, ക്‌​നാ​നാ​യ സി​റി​യ​ന്‍ സ​ഭാ​ധ്യ​ക്ഷ​ന്‍ കു​ര്യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സ് എ​ന്നി​വ​രു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജ് മൈ​താ​ന​ത്ത് ന​ട​ന്ന വ​രെ 'യു​വം 2023' കോ​ൺ​ക്ലേ​വി​ന് ശേ​ഷ​മാ​യി​രു​ന്നു സ​ഭാ നേ​താ​ക്ക​ളു​മാ​യു​ള്ള മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച.