പെൺകു​ട്ടി​യു​ടെ മൃ​ത​ദേ​ഹം റോഡിലൂടെ വ​ലി​ച്ചി​ഴ​ച്ച പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

09:04 PM Apr 24, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ.

ഉ​ത്ത​ർ ദി​നാ​പൂ​ർ ജി​ല്ല​യി​ലെ കാ​ളി​യാ​ഗ​ഞ്ജ്, റാ​യ്ഗ​ഞ്ജ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​എ​സ്എ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഏ​പ്രി​ൽ 21-നാ​ണ് വി​വാ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

കാ​ളി​യ​ഗ​ഞ്ജ് മേ​ഖ​ല​യി​ലെ ക​നാ​ലി​ൽ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു.

പ്ര​ദേ​ശം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​തോ​ടെ, ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം റോ​ഡി​ലൂ​ടെ വേ​ഗ​ത്തി​ൽ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യെ​ങ്കി​ലും പോ​ക്സോ വ​കു​പ്പ് അ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.