ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള അ​ക്ര​മം നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും: ഹൈ​ക്കോ​ട​തി

08:29 PM Apr 24, 2023 | Deepika.com
കൊ​ച്ചി: ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രെ​യു​ള്ള അ​ക്ര​മം നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി.

കേ​ര​ള ഹെ​ൽ​ത്ത്‌​കെ​യ​ർ സ​ർ​വീ​സ് പേ​ഴ്‌​സ​ൺ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത്‌​കെ​യ​ർ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് (പ്രി​വ​ൻ​ഷ​ൻ ഓ​ഫ് വ​യ​ല​ൻ​സ് ആ​ൻ​ഡ് ഡാ​മേ​ജ് ടു ​പ്രോ​പ​ർ​ട്ടി) ആ​ക്ടി​ന്മേ​ൽ ഇ​നി​യൊ​രു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​വ്യൂ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി ഈ ​ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. കേ​സി​ൽ മെ​യ് 26-ന് ​തു​ട​ർ​വാ​ദം കേ​ൾ​ക്കും.