ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി​ക്ക് തു​ട​ക്കം; സു​ഡാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​കെ എ​ത്തി​ക്കാ​ൻ ഇ​ന്ത്യ

06:23 PM Apr 24, 2023 | Deepika.com
ഖാ​ർ​ത്തും: അ​ഭ്യ​ന്ത​ര യു​ദ്ധം മൂ​ലം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സു​ഡാ​നി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ "ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി​'യു​മാ​യി ഇ​ന്ത്യ.

ഓ​പ്പേ​റ​ഷ​ൻ കാ​വേ​രി ര​ക്ഷാ​ദൗ​ത്യ​ത്തി​ലെ ആ​ദ്യ മി​ഷ​നി​ൽ 500 ഇ​ന്ത്യ​ക്കാ​രെ​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന് വി​ദേ​ശ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു. പോ​ർ​ട്ട് സു​ഡാ​നി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ച പ്ര​വാ​സി​ക​ളെ നാ​വി​ക​സേ​ന ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് സു​മേ​ധ​യി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രും.

സു​ഡാ​നി​ൽ തു​ട​രു​ന്ന മ​റ്റ് ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി വ്യോ​മ​സേ​ന​യു​ടെ സി - 130 ​ജെ വി​മാ​നം ത​യാ​റാ​ണെ​ന്നും ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി​ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു.

നേ​ര​ത്തെ, ഇ​ന്ത്യ​യു​ൾ​പ്പ​ടെ 27 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ ഫ്രാ​ൻ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ട് യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ 388 പേ​രെ​യാ​ണ് ഫ്രാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​ച്ച​ത്.