സുരക്ഷാവലയത്തിന് നടുവിൽ, കവചിത വാഹനത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ കാത്തുനിന്ന ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കാൽനടയാത്ര നടത്താൻ മോദി തീരുമാനിച്ചത്. തൂവെള്ള കുർത്തയും കസവ് കരയുള്ള മുണ്ടും ധരിച്ചെത്തിയ മോദി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്താണ് നടന്നുനീങ്ങുന്നത്.
1.8 കിലോമീറ്റർ ദൂരം നടത്തുന്ന റോഡ് ഷോയ്ക്ക് ശേഷം തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനത്ത് എത്തുന്ന മോദി, ബിജെപി സംഘടിപ്പിക്കുന്ന ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. പരിപാടിക്ക് ശേഷം സ്വകാര്യ ഹോട്ടലിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.