ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ അനുകൂലിച്ചുള്ള ഹർജികൾ കേൾക്കുന്നതിൽ നിന്നും സുപ്രീംകോടതി പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ രംഗത്ത്. വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കേയാണ് അഭിപ്രായ വ്യത്യാസം ബാർ കൗൺസിൽ പരസ്യമാക്കിയത്.
സ്വവര്‍ഗ വിവാഹത്തിന് രാജ്യത്തെ 99.99 ശതമാനം ആളുകളും എതിരാണ്. നിയമ നിര്‍മാണ സഭ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കോടതികള്‍ നിയമ നിര്‍മാണ സഭകളുടെ അധികാരത്തില്‍ കൈകടത്തുന്നത് ഉചിതമല്ലെന്നും ബാർ കൗൺസിൽ വ്യക്തമാക്കി.
സ്വവർഗ വിവാഹം: സുപ്രീംകോടതി ഹർജികൾ കേൾക്കരുതെന്ന് ബാർ കൗൺസിൽ
04:47 PM Apr 24, 2023 | Deepika.com