അ​ഴി​മ​തി പു​റ​ത്താ​യ​പ്പോ​ള്‍ ഉ​രു​ണ്ട് ക​ളി​ക്കു​ന്നു; കെ​ല്‍​ട്രോ​ണി​നെ​തി​രെ ചെ​ന്നി​ത്ത​ല

03:48 PM Apr 24, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ ഇ​ട​പാ​ടി​ല്‍ കെ​ല്‍​ട്രോ​ണ്‍ എം​ഡി​യു​ടെ വാ​ദ​ങ്ങ​ള്‍ ത​ള്ളി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കെ​ല്‍​ട്രോ​ണ്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ലം​ഘി​ച്ചെ​ന്ന് ചെ​ന്നി​ത്ത​ല പറഞ്ഞു. നേ​രി​ട്ട് ടെ​ന്‍​ഡ​ര്‍ വി​ളി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. എ​ന്നാ​ല്‍ ഇ​ത് ലം​ഘി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ക​രാ​ര്‍ ന​ല്‍​കി.

151 കോ​ടി രൂ​പ​യ്ക്ക് ക​മ്പ​നി​ക്ക് ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യ ശേ​ഷം പി​ന്നീ​ട് അ​ഞ്ചു​വ​ര്‍​ഷ​ത്തെ ഫെ​സി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റിന് തു​ക വ​ക​യി​രു​ത്തി​യ​ത് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി​ട്ടാ​ണ്. ഇ​ത് അ​ഴി​മ​തി​ക്കു വേ​ണ്ടി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

151 കോ​ടി രൂ​പ എ​ന്ന​ത് 232 കോ​ടി​യാ​ക്കി ഉ​യ​ര്‍​ത്തി​ക്കൊ​ടു​ത്ത​ത് ആ​രു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​നാ​ണ്? ഇ​ക്കാ​ര്യ​ത്തി​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളു​ടെ രേ​ഖ​ക​ള്‍ പു​റ​ത്തു​വി​ടാ​ന്‍ കെ​ല്‍​ട്രോ​ണ്‍ ത​യാ​റാ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഴി​മ​തി പു​റ​ത്താ​യ​പ്പോ​ള്‍ കെ​ല്‍​ട്രോ​ണ്‍ ഉ​രു​ണ്ട് ക​ളി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.