ന്യൂഡൽഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യയുൾപ്പടെ 27 രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിച്ച് ഫ്രാൻസ്. രണ്ട് യുദ്ധവിമാനങ്ങളിൽ 388 പേരെയാണ് ഫ്രാൻസിന്റെ നേതൃത്വത്തിൽ രക്ഷിച്ചത്.
ഇവരിൽ ഇന്ത്യക്കാർ എത്രപേരുണ്ടെന്ന് വ്യക്തമല്ല. ഇന്ത്യൻ പൗരന്മാർ ഉൾപ്പടെ 66 പേരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചതായി ഞായറാഴ്ച സൗദി അറേബ്യ അറിയിച്ചിരുന്നു.
കഴിഞ്ഞ 11 ദിവസമായി സുഡാനിൽ സൈന്യവും ഒരു അർദ്ധസൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. 400 ൽ കൂടുതൽ ആളുകൾ മരിച്ചതായാണ് വിവരം.
സുഡാനിൽ നിന്ന് ഇന്ത്യക്കാരുൾപ്പടെ 388 പേരെ ഒഴിപ്പിച്ച് ഫ്രാൻസ്
03:45 PM Apr 24, 2023 | Deepika.com