വി​വാ​ഹ ച​ട​ങ്ങി​നി​ടെ മു​ൻ​കാ​മു​ക​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു; യു​വ​തി അ​റ​സ്റ്റി​ൽ

03:35 PM Apr 24, 2023 | Deepika.com
റാ​യ്പു​ർ: വി​വാ​ഹ ച​ട​ങ്ങി​നി​ടെ മു​ൻ​കാ​മു​ക​ന്‍റെ മു​ഖ​ത്ത് യു​വ​തി ആ​സി​ഡ് ഒ​ഴി​ച്ചു. ച​ത്തീ​സ്ഗ​ഡി​ലെ ബ​സ്ത​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

22കാ​രി​യാ​യ യു​വ​തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഈ ​മാ​സം 19ന് ​ഭാ​ൻ​പു​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഛോട്ടേ ​അ​മാ​ബ​ൽ ഗ്രാ​മ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു ദ​മ്രു​ധ​ർ ബാ​ഗേ​ൽ (25) ഉം 19 ​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്.

രാ​ത്രി​യി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. ഇ​തി​നി​ടെ പെ​ട്ട​ന്ന് വൈ​ദ്യു​തി പോ​വു​ക​യും വ​ര​ന്‍റെ മു​ഖ​ത്ത് യു​വ​തി ആ​സി​ഡ് ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങി​യ യു​വ​തി​യെ സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

യു​വ​തി​യും യു​വാ​വും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പെ​ട്ട​ന്ന് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച യു​വാ​വ് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി ക​ല്യാ​ണം നി​ശ്ച​യി​ച്ചു. ദ​മ്രു​ധ​റി​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ യു​വ​തി ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും താ​ൻ ജോ​ലി ചെ​യ്യു​ന്ന മു​ള​ക് ഫാ​മി​ൽ നി​ന്ന് ആ​സി​ഡ് മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

കൂ​ടാ​തെ പു​രു​ഷ​വേ​ഷം ധ​രി​ച്ചാ​ണ് ഇ​വ​ർ വി​വാ​ഹ​വേ​ദി​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ 10 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റി​രു​ന്നു. യു​വ​തി റി​മാ​ൻ​ഡി​ലാ​ണ്.