കൊ​ച്ചി​യി​ല്‍ "മോ​ദി ഗോ ​ബാ​ക്ക്' മു​ദ്രാ​വാ​ക്യം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​സ്റ്റ​ഡി​യി​ല്‍

07:40 PM Apr 24, 2023 | Deepika.com
കൊ​ച്ചി: കൊ​ച്ചി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ച ആ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​നീ​ഷ് പി.​എ​ച്ചി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ തേ​വ​ര സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

യു​വം പ​രി​പാ​ടി ന​ട​ക്കേ​ണ്ട തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​ണ് സം​ഭ​വം. ഇയാൾ ഇവിടെയത്തി "മോ​ദി ഗോ ​ബാ​ക്ക്' മു​ദ്രാ​വാ​ക്യം വിളിക്കുകയായിരുന്നു. ഉടനെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി.

പ്ര​തി​ഷേ​ധ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്ത് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത്‌​ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ രാവിലെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ ആ​ക്കി​യി​രു​ന്നു. പു​ല​ര്‍​ച്ചെ ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ര​ണ്ട് ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി കൊ​ച്ചി ദ​ക്ഷി​ണ നാ​വി​ക​സേ​നാ ആ​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​ത്. രാ​വി​ലെ മു​ത​ല്‍ പ്ര​ദേ​ശം ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​ണ്.