ദു​ബാ​യിയി​ൽ മ​ല​യാ​ളി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

03:52 PM Apr 24, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി മ​ല​യാ​ളി യു​വ​തി​യെ ദു​ബാ​യിയി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ച ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. 29കാ​ര​നാ​യ ന​ദീം ഖാ​നെ കേ​ര​ള പോ​ലീ​സ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​സ​ത്ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പ​ര​ത​പൂ​ർ ജീ​വ​ൻ സ​ഹാ​യ് ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​ണ് ഇ​യാ​ൾ.

ഇ​രി​ക്കൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ബ​റേ​ലി പോ​ലീ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ (സി​ഒ) ആ​ശി​ഷ് പ്ര​താ​പ് സിം​ഗ് പ​റ​ഞ്ഞു.

ന​ദീം ഖാ​നും പ​രാ​തി​ക്കാ​രി​യും ദു​ബാ​യിയി​ൽ ഒ​രു​സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​രു​വ​രും ഇ​വി​ടെ വ​ച്ച് അ​ടു​ത്തു. തു​ട​ർ​ന്ന് പ്ര​തി യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ഴെ​ല്ലാം ഇ​യാ​ൾ ഒ​ഴി​ഞ്ഞു​മാ​റു​ക​യും പെ​ട്ട​ന്നൊ​രു ദി​വ​സം ദു​ബാ​യിയി​ൽ നി​ന്ന് പോ​യെ​ന്നും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ യു​വ​തി ഇ​രി​ക്കൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​വി. സ​ത്യ​നാ​ഥ് ഉ​ൾ​പ്പെ​ടെ കേ​ര​ള പോ​ലീ​സി​ൽ നി​ന്നു​ള്ള മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​സ​ത്‌​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സം​യു​ക്ത​സം​ഘം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.