പാറ്റ്ന: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
കേസ് ചൊവ്വാഴ്ച പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പാറ്റ്ന കോടതിയുടെ നിര്‍ദേശം.
ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് രാഹുലിനെതിരെ ബിഹാറില്‍ പരാതി നല്‍കിയത്.
രാഹുൽ ഗാന്ധിക്ക് ആശ്വാസം; നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതി ഉത്തരവിന് സ്റ്റേ
02:10 PM Apr 24, 2023 | Deepika.com