ലാ​വ്‌​ലി​ന്‍ കേ​സ് വീ​ണ്ടും മാ​റ്റി​വ​ച്ചു; ജ​സ്റ്റീ​സ് സി.​ടി.​ര​വി​കു​മാ​ര്‍ പി​ന്മാ​റി

03:46 PM Apr 24, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ലാ​വ്‌​ലി​ന്‍ കേ​സ് വീ​ണ്ടും മാ​റ്റി​വ​ച്ച് സു​പ്രീം​കോ​ട​തി. 33-ാം ത​വ​ണ​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​യ​ത്.

ജ​സ്റ്റീസു​മാ​രാ​യ എം.ആ​ര്‍.ഷാ, ​സി.​ടി.​ര​വി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.
കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​തി​ല്‍​നി​ന്ന് ജ​സ്റ്റീ​സ് സി.​ടി.​ര​വി​കു​മാ​ര്‍ പി​ന്മാ​റി. ഹൈ​ക്കോ​ട​തി​യി​ല്‍​വ​ച്ച് ഇ​തേ കേ​സി​ല്‍ വാ​ദം കേ​ട്ട​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ക്ഷി​ക​ളി​ലൊ​രാ​ളാ​യ എ.​ഫ്രാ​ന്‍​സി​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് മാ​റ്റി​യ​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ഊ​ര്‍​ജ വ​കു​പ്പു സെ​ക്ര​ട്ട​റി കെ.​മോ​ഹ​ന​ച​ന്ദ്ര​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ 2017ലെ ​ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ​യു​ള്ള സി​ബി​ഐ​യു​ടെ ഹ​ര്‍​ജി​യും വി​ചാ​ര​ണ നേ​രി​ടാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട​തി​നെ​തി​രെ വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ മു​ന്‍ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് കെ.​ജി.​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ബോ​ര്‍​ഡി​ന്‍റെ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​ശി​വ​ദാ​സ​ന്‍, മു​ന്‍ ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ക​സ്തൂ​രി​രം​ഗ അ​യ്യ​ര്‍ എ​ന്നി​വ​രു​ടെ ഹ​ര്‍​ജി​ക​ളു​മാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.