ബംഗളൂരു: കന്നഡ നടന് സമ്പത്ത് ജെ. റാമി(35)നെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നെലമംഗലയിലുള്ള വീട്ടിൽ ജീവനൊടുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ, അഗ്നിസാക്ഷി തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും സിനിമകളിലും താരം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
സിനിമ മേഖലയിൽ നിന്നും മികച്ച അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് സമ്പത്ത് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്. കഴിഞ്ഞ വർഷമായിരുന്നു സമ്പത്തിന്റെ വിവാഹം. സംസ്കാരം ജന്മനാടായ എൻആർ പുരയിൽ നടന്നു.
കന്നഡ നടന് സമ്പത്ത് ജെ. റാം മരിച്ചു
12:48 PM Apr 24, 2023 | Deepika.com