ട്രെ​യി​ല​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു; പൊ​ള്ള​ലേ​റ്റ് മൂ​ന്നു​പേ​ർ മ​രി​ച്ചു

12:21 PM Apr 24, 2023 | Deepika.com
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ട്രെ​യി​ല​ർ ട്ര​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

ബാ​ർ​മ​ർ ജി​ല്ല​യി​ലെ ഗു​ഡ​മ​ലാ​നി ല​ഡു​റാം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ള്ള അ​ൽ​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പൊ​ള്ള​ലേ​റ്റ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബി​ക്കാ​നീ​റി​ൽ നി​ന്ന് സ​ഞ്ചോ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പു​ല​ർ​ച്ചെ 4.30ഓ​ടെ​യാ​ണ് ട്രെ​യി​ല​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ര​ണ്ട് ട്രെ​യി​ല​റു​ക​ൾ​ക്കും തീ​പി​ടി​ച്ചു. ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.