കോ​ട്ട​യ​ത്ത് രൂ​പ​മാ​റ്റം വ​രു​ത്തി​യ നാ​ല് ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

12:02 PM Apr 24, 2023 | Deepika.com
കോ​ട്ട​യം: കോ​ട്ട​യ​ത്ത് രൂ​പ​മാ​റ്റം വ​രു​ത്തി​യ നാ​ല് ബൈ​ക്കു​ക​ൾ മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. നാ​ല് ബൈ​ക്കു​ക​ളു​ടെ​യും ഉ​ട​മ​ക​ൾ​ക്ക് പി​ഴ​യ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി.

ഇ​വ​രി​ൽ നി​ന്നും 65,000 രൂ​പ പി​ഴ​യീ​ടാ​ക്കും. കൂ​ടാ​തെ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് താ​ത്ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കും. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ ബൈ​ക്ക് സ്റ്റ​ണ്ടിം​ഗ് വീ​ഡി​യോ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.