ഷിംല: ബിജെപി ഹിമാചൽപ്രദേശ് അധ്യക്ഷനായി രാജീവ് ബിന്ദലിനെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയാണ് ഇക്കാര്യം അറിയിച്ചത്.
വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് സുരേഷ് കശ്യപ് രാജിവച്ച ഒഴിവിലാണ് നിയമനം നടന്നത്. അഞ്ച് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് രാജീവ് ബിന്ദൽ.
സോളൻ സ്വദേശിയായി രാജീവ് ബിന്ദൽ നേരത്തെയും ബിജെപി സംസ്ഥാന ഘടകത്തിന്റെ തലവനായിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിരുന്നു. 40 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയത്.
ബിജെപി ഹിമാചൽപ്രദേശ് അധ്യക്ഷനായി രാജീവ് ബിന്ദലിനെ നിയമിച്ചു
11:00 AM Apr 24, 2023 | Deepika.com