എം.​കെ. സ്റ്റാ​ലി​ന് ബി​നാ​മി നി​ക്ഷേ​പ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്ന ക​മ്പ​നി​യി​ല്‍ പ​രി​ശോ​ധ​ന

10:38 AM Apr 24, 2023 | Deepika.com
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​നെ ല​ക്ഷ്യ​മി​ട്ട് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന. റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ ജി ​സ്‌​ക്വ​യ​ര്‍ റി​ലേ​ഷ​ന്‍​സി​ന്‍റെ നാ​ല്‍​പ​തോ​ളം ഓ​ഫീ​സു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

ക​മ്പ​നി​യി​ല്‍ സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ന് ബി​നാ​മി നി​ക്ഷേ​പ​മു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

ഡി​എം​കെ നേ​താ​ക്ക​ള്‍ ന​ട​ത്തി​യ അ​ഴി​മ​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്നാ​രോ​പി​ച്ച് ഡി​എം​കെ ഫ​യ​ല്‍​സ് എ​ന്ന പേ​രി​ല്‍ ചി​ല രേ​ഖ​ക​ളും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​ണ്ണാ​മ​ലൈ പു​റ​ത്തു​വി​ട്ടി​രു​ന്നു.
സ്റ്റാ​ലി​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ക​മ്പ​നി​ക്ക് വേ​ണ്ടി വ​ഴി​വി​ട്ട സ​ഹാ​യം ചെ​യ്തു​കൊ​ടു​ത്തെന്നായിരുന്നു ആക്ഷേപം.

സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ന്‍ ശ​ബ​രീ​ഷും മ​ക​നും ഇപ്പോഴത്തെ കാ​യി​ക​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ക​ഴി​ഞ്ഞ വ​ര്‍​ഷം വ​ര​വി​ലേ​റെ സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യും ബി​ജെ​പി ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു.