ന്യൂഡൽഹി: ഡല്‍ഹിയില്‍ ഡെലിവറി ബോയിയെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി. പങ്കജ് താക്കൂര്‍(39) എന്നയാളാണ് മരിച്ചത്.
സംഭവത്തില്‍ മനീഷ് കുമാര്‍(19), ലാല്‍ചന്ദ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ രഞ്ജിത് നഗറിലാണ് സംഭവം.
കാറിന് പോകാന്‍ വഴി നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഇരുവരും പങ്കജ് താക്കൂറിനെ മര്‍ദിച്ചത്. ഗുരുതര പരിക്കേറ്റ പങ്കജിനെ അബോധാവസ്ഥയില്‍ വഴിയോരത്ത് കണ്ട പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. ഇവര്‍ കുറ്റം സമ്മതിച്ചു.
പങ്കജ് താക്കൂറിന് ഭാര്യയും ഒരു മകനും ഒരു മകളുമുണ്ട്.
ഡൽഹിയിൽ ഡെലിവറി ബോയിയെ മർദിച്ചു കൊലപ്പെടുത്തി
09:43 AM Apr 24, 2023 | Deepika.com